ബ്ലീച്ച് ചെയ്യേണ്ട, സൗന്ദര്യം കൂട്ടാനുള്ള രഹസ്യം അടുക്കളയിലുണ്ട്
ചർമ്മം തിളക്കമുള്ളതാക്കാൻ ബ്ലീച്ച് ചെയ്യുന്ന പതിവുണ്ട്, എന്നാൽ ഇനി അത്തരം കെമിക്കൽ പരിചരണങ്ങളില്ലാതെ തന്നെ ഇത് സാധ്യമാണ്
ഒരു ചെറിയ പാത്രത്തിൽ തൈര്, കടലമാവ്, മഞ്ഞൾപ്പൊടി, നാരങ്ങാനീര് എന്നിവ ഒരുമിച്ച് ചേർക്കാം
ഈ ചേരുവകൾ കട്ടയില്ലാതെ നന്നായി യോജിപ്പിക്കാം. ആവശ്യമെങ്കിൽ അൽപം കൂടി തൈര് ചേർക്കാം
മുഖവും കഴുത്തും നന്നായി കഴുകി വൃത്തിയാക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം പുരട്ടാം
ഇത് ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കാം. പൂർണ്ണമായി ഉണങ്ങേണ്ട ആവശ്യമില്ല
ഉണങ്ങിയ ശേഷം അൽപം വെള്ളം നനച്ച് വൃത്താകൃതിയിൽ മസാജ് ചെയ്തുകൊണ്ട് കഴുകി കളയാം
തണുത്ത വെള്ളത്തിൽ കഴുകുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കും
Photo Source: Freepik