നര മറയ്ക്കാൻ ഡൈ ചെയ്ത് ബുദ്ധിമുട്ടേണ്ട, വീട്ടിൽ തയ്യാറാക്കിയ ഈ ഹെയർപാക്ക് പുരട്ടൂ

ഒരു പാനിൽ വെള്ളമെടുത്ത് ചായപ്പൊടിയും കാപ്പിപ്പൊടിയും തുല്യ അളവിൽ ചേർത്തു തിളപ്പിക്കാം

നന്നായി തിളച്ച് വെള്ളം പകുതി വറ്റി കഴിയുമ്പോൾ അടുപ്പണയ്ക്കാം

ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മൈലാഞ്ചിപ്പൊടിയും ചെമ്പരത്തിപ്പൊടിയും എടുക്കാം

ഇതിലേയ്ക്ക് തേയിലയും കാപ്പിപ്പൊടിയും തിളപ്പിച്ചത് ഒഴിക്കാം. ശേഷം ഇളക്കി യോജിപ്പിച്ച് ഒരു രാത്രി അടച്ച് സൂക്ഷിക്കാം

പിറ്റേ ദിവസം ഇരുമ്പ് ചീനച്ചട്ടിൽ സൂക്ഷിച്ചിരിക്കുന്ന മിശ്രിതം ഒട്ടും എണ്ണ മയമില്ലാത്ത മുടിയിൽ പുരട്ടാം

2 മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് പുരട്ടുന്നതിലൂടെ തലമുടിക്ക് ഇളം ബ്രൗൺ നിറമാകും. അതിനാൽ പിറ്റേ ദിവസം നീലയമരി പൊടി പുരട്ടണം

നീലയമരിപ്പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി രണ്ട് മണിക്കൂർ മാറ്റി വയ്ക്കാം. ശേഷം ഇത് തലമുടിയിൽ പുരട്ടാം. രണ്ട് മണിക്കൂറിനു ശേഷം കഴുകി കളയാം

Photo Source: Freepik