ഒരൊറ്റ നര പോലും ബാക്കിവയ്ക്കാതെ കറുപ്പിക്കാം, ഈ ഹെയർ ഡൈ പുരട്ടൂ

ആവശ്യത്തിന് മൈലാഞ്ചിപ്പൊടി ഒരു ബൗളിലേയ്ക്ക് എടുക്കാം

ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കാം

ആവശ്യമെങ്കിൽ വെള്ളവും കൂടുതൽ പോഷകങ്ങൾ ലഭ്യമാക്കുന്നതിന് എസെൻഷ്യൽ ഓയിലും ചേർത്ത് യോജിപ്പിച്ചെടുക്കാം

ഉറങ്ങാൻ കിടക്കുന്നതിനു മുൻപായി മുടി പല ഭാഗങ്ങളായി തിരിച്ച് ഈ മിശ്രിതം പുരട്ടാം

തലയോട്ടിയിൽ നിന്നും മുടിയിഴകളിലേയ്ക്ക് എന്ന രീതിയിൽ വേണം പുരട്ടാൻ. ശേഷം മുടി ഷവർ ക്യാപ്പ് ഉപയോഗിച്ച് കെട്ടി വയ്ക്കാം

ആറ് മുതൽ എട്ട് മണിക്കൂർ വരെ വിശ്രമിക്കാം. ശേഷം രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം

ആവശ്യമെങ്കിൽ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാം. മൂന്ന് മുതൽ നാല് ആഴ്ച വരെ തുടർച്ചയായി ചെയ്യുന്നത് മികച്ച ഫലം നൽകിയേക്കും

Photo Source: Freepik