നരയുണ്ടെന്ന് ആരും പറയില്ല; ആഴ്ചയിലൊരിക്കൽ ഇത് പുരട്ടൂ

മൈലാഞ്ചി ഇലകൾ നന്നായി കഴുകി അരച്ചെടുക്കുക

ഇതിലേക്ക് മുടിയുടെ ആവശ്യത്തിന് അനുസരിച്ച് നീലയമരി പൊടി ചേർക്കുക

രണ്ടും കൂടി നന്നായി മിക്സ് ചെയ്തശേഷം മുടിയിൽ തേച്ചുപിടിപ്പിക്കുക

മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ മിശ്രിതം പുരട്ടി 30–45 മിനിറ്റ് നേരം വയ്ക്കുക

അതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക

ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാനാകും

ഈ മിശ്രിതം മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും താരൻ ശമിപ്പിക്കാനും നല്ലതാണ്

Photo Source: Freepik