പ്രോട്ടീനാണോ വേണ്ടത്? ഈ പച്ചക്കറികൾ കഴിക്കൂ

ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തിന് പ്രോട്ടീൻ വളരെ ആവശ്യമാണ്

അസ്ഥികളുടെ ബലത്തിനും എൻസൈമുകളും ഹോർമോണുകളും ഉത്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ പ്രവർത്തനത്തിനും പ്രോട്ടീൻ വേണം

പാലക് ചീര

പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് പാലക് ചീര. ഒരു കപ്പ് വേവിച്ച പാലക് ചീരയിൽ ഏകദേശം 5.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

മുരിങ്ങക്ക

മുരിങ്ങയിലയിലും മുരിങ്ങക്കയിലും പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

ബ്രോക്കോളി

നാരുകളുടെയും വിറ്റാമിനുകളുടെയും ഉയർന്ന ഉള്ളടക്കം ബ്രോക്കോളിയിലുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ ഏകദേശം 2.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

കൂൺ

കൂണുകളിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ​​ഗ്രാമിൽ ഏകദേശം 3.1 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്

ഗ്രീൻപീസ്

ഒരു കപ്പ് ഗ്രീൻപീസിൽ ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് | ചിത്രങ്ങൾ: ഫ്രീപിക്