വണ്ണം കുറയ്ക്കാൻ ഇനി ഇഡ്ഡലി കഴിക്കാം; ഇങ്ങനെ തയ്യാറാക്കൂ
ആദ്യം ഓട്‌സ് ഒരു പാനിലിട്ട് ചെറുതായി വറുത്തെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം
ഒരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില എന്നിവ താളിക്കുക
ഇതിലേക്ക് റവ ചേർത്ത് നേരിയ തവിട്ട് നിറമാകുന്നതുവരെ വറുക്കാം
ഒരു പാത്രത്തിൽ പൊടിച്ച ഓട്‌സ്, വറുത്ത റവ, ചിരകിയ കാരറ്റ്, പച്ചമുളക്, മല്ലിയില, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക
ഇതിലേക്ക് തൈരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കാം
ഈ കൂട്ട് 15 മിനിറ്റ് അടച്ചുവെക്കാം. ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളപ്പിക്കുക
മാവിൽ ഒരു നുള്ള് ഈനോ ചേർത്ത് ഇളക്കിയ ശേഷം എണ്ണ പുരട്ടിയ ഇഡ്ഡലി തട്ടുകളിൽ ഒഴിക്കുക. 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം
Image Source: Freepik