ഗോതമ്പ് വേണ്ട, മൈദ വേണ്ട, ചപ്പാത്തി ചുട്ടെടുക്കാൻ ഇത് 1 കപ്പ് മതി

രാവിലെയോ രാത്രിയോ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ചോറ് കൊണ്ടുള്ള ഗുജറാത്ത് സ്റ്റൈൽ ചപ്പാത്തി തയ്യാറാക്കാം

ബാക്കി വന്ന ചേറിലേയ്ക്ക് അൽപം തൈരും ചേർത്തിളക്കി യോജിപ്പിക്കാം

ഇതിലേയക്ക് കുറച്ച് അരിപ്പൊടി കൂടി ചേർക്കാം

അൽപം മഞ്ഞൾപ്പൊടി, എരിവനനുസരിച്ച് മുളകുപൊടി, മല്ലിപ്പൊടി, അയമോദകം, ഉപ്പ്, എണ്ണ എന്നിവയും ചേർത്തിളക്കാം

കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കി മാറ്റി വെയ്ക്കാം

ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചപ്പാത്തി പരത്താം

പാൻ​ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കാം

Photo Source: Freepik