അരിയും ഉഴുന്നും ഇല്ലാതെ മാവ് അരച്ചെടുക്കാം; ദോശ ചുട്ടെടുക്കാൻ ഒരു നുറുങ്ങുവിദ്യ

ഉഴുന്നും അരച്ച് മാവ് തയ്യാറാക്കി പുളിപ്പിക്കാതെ ദോശ വളരെ ഹെൽത്തിയായിട്ടും ഇൻസ്റ്റൻ്റായും ചുട്ടെടുക്കാം

വറുത്തതോ അല്ലാത്തതോ ആയ ഒരു കപ്പ് റവയിലേയ്ക്ക് നാല് ചുവന്നുള്ളി തൊലി കളഞ്ഞു ചേർക്കാം

അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം

അരച്ചെടുത്ത മാവ് ഒരു ബൗളിലേയ്ക്കു മാറ്റാം

ഇതിൽ ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം

അതിൽ വെളിച്ചെണ്ണ പുരട്ടി ചൂടായ ശേഷം ഓരോ തവി വീതം മാവ് ഒഴിക്കാം. ഇരുവശങ്ങളും ചുട്ടെടുക്കാം

ഇത് ചൂടോടെ ചമ്മന്തിക്കൊപ്പം കഴിച്ചു നോക്കൂ

Photo Source: Freepik