ഇത്തിരി കുഞ്ഞനെങ്കിലും കടുകുമണി അത്ര നിസാരക്കാരനല്ല

കാഴ്ചയിൽ കുഞ്ഞായിരുന്നാലും കടുകുമണിക്ക് ഏറെ ആരോഗ്യഗുണങ്ങളുണ്ട്

ഹൃദയാരോഗ്യത്തിനും എല്ലുകളുടെ സംരക്ഷണത്തിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും കടുക് ഗുണം ചെയ്യും

ദഹനാരോഗ്യം

കടുക് വിത്തുകൾ ദഹനരസങ്ങളെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും

ശ്വസന പ്രശ്നങ്ങൾ

കടുകിൽ സെലിനിയം എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുള്ളതാണ്. ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അവസ്ഥകളോ ഉള്ളവർക്ക് ഗുണപ്രദമാണ്. ശ്വാസതടസ്സം, നെഞ്ചിലെ വേദന തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ കടുക് സഹായിക്കും

ചർമ്മാരോഗ്യത്തിനും മുറിവ് ഉണങ്ങുന്നതിനും സഹായിക്കുന്നു

കടുകിലെ ഉയർന്ന അളവിലുള്ള സൾഫർ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. സൾഫറിന് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു, ഫംഗസ് അണുബാധ തുടങ്ങിയ വിവിധ ചർമ്മ അവസ്ഥകളെ പ്രതിരോധിക്കാൻ സഹായിക്കും

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

കടുകിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയാരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്

പ്രതിരോധശേഷി വർധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതാണ് കടുക്. അവയിൽ വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം പ്രതിരോധശേഷി നിലനിർത്താൻ അത്യാവശ്യമാണ്