ഉലുവ പൊടി ദിവസവും കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കും. അതേസമയം, നല്ല കൊളസ്ട്രോൾ വർധിപ്പിക്കും. ഇത് രക്തക്കുഴലുകൾ വൃത്തിയായി സൂക്ഷിക്കാനും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും
ഉലുവയിലെ നാരുകൾ വയറു നിറയുന്ന ഒരു തോന്നൽ സൃഷ്ടിക്കുന്നു, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അനാവശ്യമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും
ദഹനക്കേട്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉലുവ ഒരു മികച്ച പരിഹാരമാണ്. ഇത് കുടലിൽ ഒരു സംരക്ഷണ പാളി സൃഷ്ടിക്കുകയും ദഹനനാളത്തെ ശമിപ്പിക്കുകയും ചെയ്യുന്നു
പിസിഒഎസ്, ക്രമരഹിതമായ ആർത്തവം, ആർത്തവ വേദന തുടങ്ങിയ പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾക്ക് ഉലുവ സഹായിക്കും. ഈസ്ട്രജന്റെ അളവ് സന്തുലിതമാക്കാനുള്ള ശക്തി ഇതിനുണ്ട്. മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാരിൽ സ്വാഭാവികമായും ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കുകയും ശാരീരിക ശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ഉലുവയിലെ ആന്റിഓക്‌സിഡന്റുകൾ വാർധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുന്നു. താരൻ കുറയ്ക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു
ഉലുവ പൊടി ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും വൃക്കകളെ സംരക്ഷിക്കുകയും ചെയ്യുന്നു
ഒരു പാനിൽ ഉലുവ നിറം മാറുന്നതുവരെവറുക്കുക. തണുത്തശേഷം മിക്സിയിൽ നന്നായി പൊടിക്കുക. ഈ പൊടി ഒരു കുപ്പിയിൽ സൂക്ഷിച്ച് എല്ലാ ദിവസവും രാവിലെ അര സ്പൂൺ ഉലുവ പൊടി ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കാം | ചിത്രം: ഫ്രീപിക്
ബിപി കുറയ്ക്കാം, ദിവസവും വൈകിട്ട് ഈ പഴം 10 എണ്ണം കഴിച്ചു നോക്കൂ