ദിവസവും കറുത്ത മുന്തിരി കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ?
കാഴ്ചയിൽ മാത്രമല്ല രുചിയിലും ഗുണത്തിലും അൽപം കടുപ്പമാണ് ഈ കറുത്ത മുന്തിരി
വിറ്റാമിനുകളായ സി, കെ, എ എന്നിവയും പൊട്ടാസ്യം, ഫൈബർ, ആന്റി ഓക്സിഡന്റുകൾ, കാത്സ്യം എന്നിവയിൽ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്
ദൈനംദിന ഭക്ഷണത്തിൽ കറുത്ത മുന്തിരി ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധവും കലോറി കുറഞ്ഞ ഭക്ഷണവുമാണ് മുന്തിരി
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും
വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും
മുന്തിരിയിൽ ഫ്ലേവനോയ്ഡുകളും റെസ്വെറാട്രോളും അടങ്ങിയിട്ടുണ്ട്. ഈ പദാർത്ഥങ്ങൾ, കാൻസർ സാധ്യത വർധിപ്പിക്കുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസിനെ തടയാൻ സഹായിച്ചേക്കാം