ദിവസവും 2 ഈന്തപ്പഴം കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ഊർജം നൽകും

ഈന്തപ്പഴത്തിലെ പ്രകൃതിദത്ത പഞ്ചസാരകളായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. 2-3 ഈന്തപ്പഴം വ്യായാമത്തിന് മുമ്പോ അല്ലെങ്കിൽ അതിരാവിലെയോ കഴിക്കുന്നത് ഊർജം നൽകും

ഇരുമ്പിന്റെ അളവ് വർധിപ്പിക്കും

ഈന്തപ്പഴം ഇരുമ്പും വിറ്റാമിൻ സിയും നൽകുന്നു. ഇരുമ്പിന്റെ കുറവോ വിളർച്ചയോ ഉള്ള ആളുകൾക്ക്, 2-3 ഈന്തപ്പഴം മികച്ചൊരു ഓപ്ഷനാണ്

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും

ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു

ഹൃദയാരോഗ്യത്തെ സഹായിക്കും

രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ ഈന്തപ്പഴം സമ്പുഷ്ടമാണ്. ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും

ദഹനം സുഗമമാക്കും

ലയിക്കുന്ന നാരുകളുടെ, പ്രത്യേകിച്ച് ബീറ്റാ-ഡി-ഗ്ലൂക്കന്റെ, മികച്ച ഉറവിടമാണ് ഈന്തപ്പഴം. ഇത് മലവിസർജനം നിയന്ത്രിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു

ചർമ്മാരോഗ്യം

ഈന്തപ്പഴത്തിൽ വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുന്നു

എല്ലുകൾക്ക് ബലം നൽകും

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവയുടെ സ്വാഭാവിക ഉള്ളടക്കം കാരണം, ഈന്തപ്പഴം എല്ലുകൾക്ക് ബലം നൽകുന്നു

Photo Credit : Freepik