ഭക്ഷണശേഷം ഏലയ്ക്ക ചവച്ചു നോക്കൂ? ഗുണങ്ങൾ അനവധിയാണ്

വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലം. ദഹനം മെച്ചപ്പെടുത്തുക, വയർ വീക്കവും ഗ്യാസും കുറയ്ക്കുക, ഓക്കാനം മാറ്റുക തുടങ്ങിയ നിരവധി ആരോഗ്യ ഗുണങ്ങൾ ഏലയ്ക്ക നൽകുന്നുണ്ട്

ഏലയ്ക്ക ചേർത്ത വെള്ളം വെറും വയറ്റിൽ കുടിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്.

ദഹനം മെച്ചപ്പെടുത്തും

ഏലയ്ക്ക ചവയ്ക്കുന്നത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഭക്ഷണത്തെ കൂടുതൽ ഫലപ്രദമായി തകർക്കാൻ സഹായിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു

വയർവീർക്കൽ കുറയ്ക്കുന്നു

ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും അസ്വസ്ഥത ലഘൂകരിക്കുകയും ചെയ്യുന്നതിലൂടെ വയർവീർക്കലും ഗ്യാസും കുറയ്ക്കാൻ സഹായിക്കുന്നു

വായ്നാറ്റം അകറ്റുന്നു

ഏലയ്ക്കയുടെ സ്വാഭാവിക ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു

അസിഡിറ്റി നീക്കുന്നു

ഏലയ്ക്ക ചവയ്ക്കുന്നത് ആമാശയത്തിലെ ആസിഡുകളെ സന്തുലിതമാക്കാൻ സഹായിക്കുന്നു. നെഞ്ചെരിച്ചിൽ കുറയ്ക്കുകയും അസ്വസ്ഥത ഒഴിവാക്കുകയും ചെയ്യും

ഉപാപചയപ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു

ഏലയ്ക്ക ചവയ്ക്കുന്നത് ഉപാപചയ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കുന്നു ചിത്രങ്ങൾ: ഫ്രീപിക്