വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കാമോ? കാരണം ഇതാണ്

പോഷകങ്ങളാൽ സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്

അവ വെറും വയറ്റിൽ കഴിക്കാമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്

പഴുത്ത ഏത്തപ്പഴത്തിന് ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. കാരണം, അവയിലെ പ്രകൃതിദത്ത പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ്) ആണ്

ഏത്തപ്പഴത്തിൽ സിട്രിക്, മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒഴിഞ്ഞ വയറ്റിൽ അസിഡിറ്റി വർധിപ്പിക്കും

പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിന് ആവശ്യമായ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏത്തപ്പഴത്തിൽ കൂടുതലാണ്

രാവിലെ ഏത്തപ്പഴം മാത്രമായി കഴിക്കുന്നത് രക്തത്തിലെ ധാതുക്കളുടെ പെട്ടെന്നുള്ള വർധനവിന് കാരണമാകും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ അസ്വസ്ഥതയ്ക്ക് കാരണമാകും

വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് വയറു വീർക്കുന്നതിനോ, ഓക്കാനം ഉണ്ടാക്കുന്നതിനോ, അല്ലെങ്കിൽ നാരുകളുടെ അളവ് കാരണം നേരിയ വയറുവേദനയ്‌ക്കോ കാരണമാകും

ചിത്രങ്ങൾ: ഫ്രീപിക്