മുടി പട്ടുപോലെ തിളങ്ങും; ഷാമ്പൂവിൽ ഇതൊരു സ്പൂൺ ചേർക്കൂ
മുടിയുടെ തരം തിരിച്ചറിഞ്ഞ് കൃത്യമായ പരിചരണം നൽകുന്നതിലൂടെ പട്ടുപോലെ തിളങ്ങുന്ന കരുത്തുറ്റ മുടി സ്വന്തമാക്കാൻ ഓരോരുത്തർക്കും സാധിക്കും
ചർമ്മ സംരക്ഷണത്തിനും തലമുടി പരിചരണത്തിനും കാലങ്ങളായി ഗ്ലിസറിൻ ഉപയോഗത്തിലുണ്ട്
മുടിയിൽ ഈർപ്പം നിലനിർത്താനും താരൻ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനും ഗ്ലിസറിൻ സഹായിക്കും
തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗ്ലിസറിൻ നല്ലൊരു ഓപ്ഷനാണ്
ഒരു ടീസ്പൂൺ ഗ്ലിസറിനിലേയ്ക്ക് നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പൂ ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഒഴിക്കാം. ശേഷം മുടി കഴുകാൻ ഉപയോഗിച്ചു നോക്കൂ
പ്രകൃതിദത്തമായ ഹെയർ മാസ്കുകൾ മുടിക്ക് ആവശ്യമായ ഈർപ്പവും പോഷണവും നൽകുകയും മുടിയുടെ സ്വാഭാവികമായ മൃദുത്വവും തിളക്കവും വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു