മുടി കൊഴിയില്ല, കരുത്തോടെ വളരും; ഈ വെള്ളം ഉപയോഗിച്ച് കഴുകൂ

വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം എങ്ങനെ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാമെന്ന് നോക്കാം

തലമുടി കഴുകാൻ കഞ്ഞിവെള്ളം വളരെ നല്ലതാണ്. ഷാംപൂ ഉപയോഗിച്ച ശേഷം കഞ്ഞിവെള്ളത്തിൽ മുടി കഴുകുക

ഏകദേശം 20 മിനിട്ടുകൾക്ക് ശേഷം അത് കഴുകികളയാം

പതിവായി കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കുന്നു

കഞ്ഞിവെള്ളവും ഉലുവയും യോജിപ്പിച്ച് തലയിൽ തേയ്ക്കുന്നതും താരൻ അകറ്റാൻ സഹായിക്കുന്നു

ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിൽ ആവശ്യത്തിന് ഉലുവ ചേർത്ത് രാത്രി മുഴുവൻ അടച്ച് സൂക്ഷിക്കുക

രാവിലെ ഇത് അരച്ച് തലയോട്ടിയിലും മുടിയിലും തേയ്ക്കാം. പത്ത് മിനിട്ട് തലയിൽ വച്ചശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകികളയാം

Photo Source: Freepik