മുടി മുട്ടോളം നീളും, ഇത് ഉപയോഗിച്ച് മസാജ് ചെയ്യൂ

തലയോട്ടിയിൽ ദിവസവും മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്

വെറുതെ മസാജ് ചെയ്യുന്നതിനെക്കാൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വസ്‌തുക്കൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്

അത്തരത്തിലൊന്നാണ് പനിനീർ അഥവാ റോസ് വാട്ടർ. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണ്

വെളിച്ചെണ്ണ, ഒലിവ് ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്നുമായി റോസ്‌വാട്ടർ ചേർത്ത് ഹെയർമാസ്‌കായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്

വരണ്ട മുടിയുള്ളവർക്ക് കൂടുതൽ ഫലപ്രദമാണ്. കാരണം ഇത് മുടിയിലെ ജലാംശം നിലനിർത്തുന്നു

ഒരു ഹെയർ സെറമായും റോസ് വാട്ടർ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ഏതെങ്കിലും സുഗന്ധ എണ്ണയുമായി ചേർത്ത് പനിനീർ മുടിയിൽ പുരട്ടണം

താരൻ ശല്യം മാറ്റാനും ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik