കൊഴിഞ്ഞ മുടി പോലും വീണ്ടും വളരും; ചെമ്പരത്തിക്കൊപ്പം ഈ ഇല അരച്ച് തേയ്ക്കൂ

കുറച്ച് ചെമ്പരത്തി പൂക്കളും ഇലകളും എടുത്ത് നന്നായി കഴുകുക

ഒരു കഷണം കറ്റാർ വാഴ, ഒരു പിടി കറിവേപ്പില, മുരിങ്ങയില, ഒരു ചെറിയ ഉള്ളി, ഒരു ടേബിൾസ്പൂൺ ഉലുവ എന്നിവ ചേർത്ത് മിക്സിയിൽ അരയ്ക്കുക

ഇവയ്ക്കൊപ്പം ചെമ്പരത്തി പൂവും ഇലകളും ചേർത്ത് അരച്ച് പേസ്റ്റ് ആക്കി ഒരു പാത്രത്തിൽ സൂക്ഷിക്കുക

ഈ പേസ്റ്റ് മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ നന്നായി പുരട്ടി 30 മുതൽ 45 മിനിറ്റ് വരെ വയ്ക്കുക

തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക

ആഴ്ചയിൽ രണ്ടുതവണ ഉപയോഗിക്കുക

ഈ പ്രകൃതിദത്ത ഹെയർ പായ്ക്ക് മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്നു

Photo Source: Freepik