കയർ പോലെ മുടി ബലമുള്ളതാകും, ഉലുവ അരച്ച് തേയ്ക്കൂ

ഉലുവയും മുരിങ്ങയിലയും കറ്റാർ വാഴയും ചേർത്ത് ഉണ്ടാക്കുന്ന ഹെയർ പായ്ക്ക് മുടി കൊഴിച്ചിൽ കുറയ്ക്കാനും, മുടി വളർച്ച കൂട്ടാനും സഹായിക്കും

ഉലുവ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക

മുരിങ്ങയില രണ്ടു ദിവസം ഉണക്കുക. കറ്റാർ വാഴ നന്നായി കഴുകി കഷണങ്ങളാക്കി മുറിക്കുക

മൂന്നും കൂടി മിക്സിയിൽ ചേർത്ത് നന്നായി അരയ്ക്കുക. ആവശ്യത്തിന് ഈർപ്പം ഉള്ളതിനാൽ വെള്ളം ചേർക്കേണ്ടതില്ല

ഇവ മുടിയിൽ തേച്ച് പിടിപ്പിച്ചശേഷം കഴുകി കളയുക

ഈ ഹെയർ പായ്ക്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കുക

ഈ മൂന്ന് പ്രകൃതിദത്ത ഔഷധസസ്യങ്ങളും മുടി വളർച്ചയ്ക്ക് സഹായിക്കും

Photo Source: Freepik