മുടി നരയ്ക്കില്ല, ഒപ്പം ഇടതൂർന്ന് വളരും; ഈ എണ്ണ തേച്ചോളൂ
മുടികൊഴിച്ചിലും നരയും തടയാൻ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെയർ ഓയിലുണ്ട്
ഒരു പാത്രത്തിൽ 3 ടേബിൾസ്‌പൂൺ വെളിച്ചെണ്ണ, 1 ടേബിൾസ്പൂൺ ആവണക്കെണ്ണ, അര ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ, കാൽ ടീസ്പൂൺ റോസ്‌മേരി എന്നിവ നന്നായി മിക്സ് ചെയ്യുക
ഒരു പാത്രത്തിൽ വെള്ളം വച്ച് ചൂടാക്കണം
അതിന് മുകളിൽ മറ്റൊരു പാത്രത്തിൽ മുകളിൽ പറഞ്ഞ ചേരുവകളെല്ലാം ചേർത്ത് യോജിപ്പിച്ച് ചൂടാക്കിയെടുക്കണം
ശിരോചർമത്തിലും മുടിയിലും ഈ എണ്ണ പുരട്ടിക്കൊടുക്കണം
15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി മാത്രം ഇതിനായി ഉപയോഗിക്കുക
ആഴ്‌ചയിൽ മൂന്ന് തവണയെങ്കിലും മുടിയിൽ പുരട്ടുന്നത് നല്ല ഫലം നൽകും
Photo Source: Freepik