താരനും മുടികൊഴിച്ചിലും പറപറക്കും; ചെറിയ ഉള്ളിയും നെല്ലിക്കയും മാത്രം മതി

മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യം നിലനിർത്താൻ, ശരിയായ പരിചരണം, ശുചിത്വം, ഉചിതമായ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവ അത്യാവശ്യമാണ്

മുടി കൊഴിച്ചിലും താരനും എത്ര പരിശ്രമിച്ചിട്ടും ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളായി മാറിയിരിക്കുന്നു

താരൻ വെറുമൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ ചർമ്മ പ്രശ്‌നവുമാകാം

മുടി പതിവായി കഴുകാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ചയ്ക്ക് കാരണമാകും, ഇത് താരൻ കൂടുതൽ വർധിപ്പിക്കും

ഈ രണ്ട് പ്രശ്നങ്ങൾക്കും വളരെ എളുപ്പമുള്ള ഒരു പരിഹാരമുണ്ട്

ഇതിനായി ഒരു 4-5 ചെറിയ ഉള്ളിയും ഒരു നെല്ലിക്കയും ആവശ്യമാണ്

ഇവ രണ്ടും അരച്ചെടുത്ത് നീര് പിഴിഞ്ഞ് തലയോട്ടിയിൽ പുരട്ടിയാൽ മുടി കൊഴിച്ചിലും താരനും പൂർണ്ണമായും ഇല്ലാതാകും

Photo Source: Freepik