ഉള്ളിത്തൊലിയും ഉലുവയും മതി, എത്ര നരച്ച മുടിയും കറുക്കും

ഒരു ഇരുമ്പിൻ്റെ ചീനച്ചട്ടിയിലേയ്ക്ക് ബദാം ചേർക്കാം. ഒപ്പം ഉള്ളിത്തൊലി, ഉലുവ എന്നിവ ചേർത്ത് അടുപ്പിൽ വച്ച് വറുക്കാം

ഇവ കറുത്ത നിറമായതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം. തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഒരു മിക്സിയിൽ പൊടിച്ചെടുക്കാം

തയ്യാറാക്കിയ പൊടിയിൽ നിന്നും മൂന്ന് ടീസ്പൂണെടുക്കാം. അതിലേയ്ക്ക് വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കാം

കുറച്ച് വെളിച്ചെണ്ണ കൂടി ഇതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം

എണ്ണ മയം ഇല്ലാത്ത മുടിയിഴകൾ പലതായി തിരിക്കാം

ശേഷം തയ്യാറാക്കിയ മിശ്രിതം മുടിയിഴകളിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം

ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകി കളയാം

Photo Source: Freepik