നരച്ചമുടി മറയ്ക്കാൻ ഡൈ ചെയ്യേണ്ട, ഈ പ്രകൃതിദത്ത വഴി പരീക്ഷിക്കൂ

മൈലാഞ്ചി ഇല വെയിലത്ത് ഉണക്കിപ്പൊടിച്ചെടുക്കാം. നെല്ലിക്കയും ഇതുപോലെ പൊടിച്ചെടുക്കാം

ഒരു പാനിൽ വെള്ളമെടുത്ത് നന്നായി തിളപ്പിക്കാം. അതിലേയ്ക്ക് തേയില കൂടി ചേർത്തു തിളപ്പിക്കാം

അടുപ്പണച്ച് അതിലേയ്ക്ക് മൈലാഞ്ചി ഇല പൊടിച്ചതും, നെല്ലിക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിച്ച് ഒരുരാത്രി മാറ്റി വയ്ക്കാം

രാവിലെ അതിലേയ്ക്ക് ഗ്രാമ്പൂ പൊടിച്ചതും നാരങ്ങാ നീരും ചേർക്കാം

എണ്ണമയമില്ലാത്ത മുടി പല ഭാഗങ്ങളായി തിരിക്കാം

ശേഷം വിരലുകളോ ബ്രെഷോ ഉപയോഗിച്ച് ഈ മിശ്രിതം മുടിയിഴകളിൽ പുരട്ടാം

4 മണിക്കൂർ വിശ്രമിക്കാം. നന്നായി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം

Photo Source: Freepik