നര കണ്ടാൽ എന്തിന് വിഷമിക്കണം, ഉലുവ ഇരിപ്പില്ലേ?
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഉലുവ ചേർത്തു വറുക്കാം
ഉലുവയുടെ നിറം മാറി വരുമ്പോൾ സവാളയുടെ തൊലി ചേർത്തു വറുക്കാം
അതിലേയ്ക്ക് കറിവേപ്പില, പനികൂർക്ക ഇല എന്നിവ ചേർത്തു നന്നായി ഇളക്കാം
ഇലകളെല്ലാം നിറം മാറി വരുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കാം
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ഈ പൊടി ചേർക്കാം. അതിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം
എണ്ണ മയമില്ലാത്ത തലമുടിയിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം പുരട്ടാം. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകി കളയാം
ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്
Photo Source: Freepik