നര മാറാൻ ഡൈ ചെയ്യേണ്ട, ഈ പ്രകൃതിദത്ത വഴി പരീക്ഷിക്കൂ

രണ്ടു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും 2 ടേബിൾസ്പൂൺ കാപ്പിപ്പൊടിയും 1.5 ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും മിക്സിയുടെ ജാറിൽ എടുക്കുക

ഇതിലേക്ക് 1 ടേബിൾസ്പൂൺ ഉലുവയും 1 ടേബിൾസ്പൂൺ കരിംജീരകവും ചേർത്ത് നന്നായി പൊടിച്ചെടുക്കുക

ഒരു പാത്രത്തിൽ 500 മില്ലി വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ ചേർത്ത് നന്നായി ചൂടാക്കുക

തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് പൊടിച്ചെടുത്ത കൂട്ട് ചേർക്കണം

എണ്ണയ്‌ക്ക് നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം

കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക

എണ്ണ കഴുകി കളയാനായി താളിയോ വീര്യം കുറഞ്ഞ ഷാംപുവോ ഉപയോഗിക്കാം. ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുക

Photo Source: Freepik