നരച്ച മുടിയൊക്കെ പോയി കറുക്കും; ഒരുപിടി കറിവേപ്പില എടുത്തോളൂ

കെമിക്കൽ ഡൈയ്ക്കു പകരം നാച്വറൽ ഹെയർഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം

ഇരുമ്പ് ചീനച്ചട്ടിയിൽ ഉലുവ, കരിംജീരകം, കടുക് എന്നിവ ചേർത്ത് നന്നായി ചൂടാക്കണം

ശേഷം ഇതിലേക്ക് കറിവേപ്പില ചേർത്ത് കറുത്ത നിറമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്‌ത് തണുക്കാനായി മാറ്റിവയ്‌ക്കുക

ശേഷം മിക്‌സിയുടെ ജാറിലിട്ട് പൊടിച്ച് അടച്ച് സൂക്ഷിക്കാവുന്നതാണ്

ആവശ്യത്തിനുള്ള ഡൈ പൗഡർ എടുത്ത് അതിലേക്ക് നല്ലെണ്ണ ചേർത്ത് യോജിപ്പിച്ചാൽ ഡൈ തയ്യാർ

നന്നായി ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക

ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മാസത്തിൽ ഒരു തവണ ഉപയോഗിച്ചാൽ മതിയാകും

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. Image Source: Freepik