നരയെല്ലാം മാറി മുടി പിങ്കാകും; ഡൈ ചെയ്യാൻ ബീറ്റ്റൂട്ട് മതി
രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് മൂന്ന് ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി ചേർത്തു തിളപ്പിക്കാം
വെള്ളം പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറമാകുന്നതു വരെ തിളപ്പിക്കണം
ശേഷം അടുപ്പണച്ച് തണുപ്പിക്കാൻ വയ്ക്കാം. തണുത്ത വെള്ളം മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ചെടുക്കാം
ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം ബീറ്റ്റൂട്ട് വെള്ളം തലമുടിയിൽ ഒഴിക്കാം, 30 മിനിറ്റ് വിശ്രമിക്കാം
ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി മുടി കണ്ടീഷൻ ചെയ്യാം
കൂടുതൽ വൈബ്രന്റായിട്ടുള്ള നിറം വേണമെങ്കിൽ പല തവണ ഇത് ആവർത്തിച്ചു ചെയ്യണം
ബീറ്റ്റൂട്ട് വെള്ളത്തിലേയ്ക്ക് തേൻ അല്ലെങ്കിൽ കണ്ടീഷ്ണർ കൂടി ചേർക്കുന്നത് മുടിയിഴകളിൽ നിറം പിടിച്ചിരിക്കുന്നതിന് സഹായിക്കും
Photo Source: Freepik