മുടി ഡൈ ചെയ്ത് സമയം കളയേണ്ട, നര മാറ്റാനുള്ള പ്രതിവിധി വീട്ടിലുണ്ട്

നരച്ച മുടി കറുപ്പിക്കാനായി പലരും കെമിക്കൽ ഡൈകളെയാണ് ആശ്രയിക്കുന്നത്

കെമിക്കൽ ഡൈ ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് പ്രകൃതിദത്തമായ വഴികൾ തേടുന്നതാണ്

ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക

ഇതിലേക്ക് മഞ്ഞൾപ്പൊടിയും കരിംജീരകവും കാപ്പിപ്പൊടിയും ചേർത്ത് 5 മിനിട്ട് നന്നായി ചൂടാക്കിയ ശേഷം തണുക്കാനായി മാറ്റിവയ്‌ക്കുക

തണുക്കുമ്പോൾ ഇതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂൾ കൂടി പൊട്ടിച്ച് ചേർക്കുക

ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ എണ്ണ പുരട്ടിക്കൊടുക്കുക

ഒരു മണിക്കൂറിനുശേഷം താളി ഉപയോഗിച്ച് കഴുകി കളയാം അല്ലെങ്കിൽ ഏതെങ്കിലും മൈൽഡ് ഷാംപൂ ഉപയോഗിക്കാം

Photo Source: Freepik