ഒരു സ്പൂൺ കാപ്പിപ്പൊടി എടുത്തോളൂ, ഡൈ വീട്ടിൽ തയ്യാറാക്കാം
തലമുടിയിലെ നര മറയ്ക്കാൻ പോക്കറ്റ് കാലിയാക്കുന്ന ഹെയർ ഡൈകൾ വാങ്ങി ഉപയോഗിക്കേണ്ട
ഒരു കാപ്പ് കാപ്പി മാറ്റി വയ്ക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം
ഒരു ടേബിൾസ്പൂൺ ഒലിവ് എണ്ണയും ഒരു ടേബിൾസ്പൂൺ തേനും ചേർക്കാം. അൽപ സമയം ഈ മിശ്രിതം മാറ്റി വയ്ക്കാം
എണ്ണ മയമില്ലാത്ത തലമുടിയിഴകളിലേയ്ക്ക് ഈ മിശ്രിതം പുരട്ടാം
2 മണിക്കൂർ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ഇത് പുരട്ടിയതിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് തലമുടി കഴുകരുത്
പകരം ചെറുചൂടു വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം
Photo Source: Freepik