നരച്ച മുടി കറുപ്പിക്കാൻ പായ്ക്കറ്റ് ഡൈ വേണ്ട; കട്ടൻ ചായ മതി

ഒരു കഷ്ണം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുക്കാം. അത് നന്നായി അരയ്ക്കാം

ഇതിലേയ്ക്ക് കട്ടൻ ചായ ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം

ഇത് മറ്റൊരു പാത്രത്തിലേയ്ക്ക് അരിച്ചു മാറ്റാം

ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് നീലയമരിപ്പൊടിയെടുക്കാം

അതിലേയ്ക്ക് നേരത്തെ അരച്ചെടുത്ത മിശ്രിതം ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം ഒരു രാത്രി അടച്ചു സൂക്ഷിക്കാം

അൽപം പോലും എണ്ണ മയമില്ലാത്ത തലമുടി ഇഴകളിലേയ്ക്ക് തയ്യാറാക്കിയ മിശ്രിതം പുരട്ടാം

രണ്ട് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik