അരി കുതിർത്ത വെള്ളം കളയേണ്ട, ഹെയർ കണ്ടീഷ്ണർ വീട്ടിൽ തയ്യാറാക്കം
റൈസ്‌വാട്ടർ ഉപയോഗിച്ച് ഹെയർ കണ്ടീഷ്ണർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ഒരു ബൗളിൽ കുറച്ച് വെള്ളമെടുത്ത് അതിൽ അരി 30 മിനിറ്റ് കുതിർത്തു വയ്ക്കാം
ശേഷം വെള്ളം അരിച്ചെടുത്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മൂടി വയ്ക്കാം
48 മണിക്കൂർ വരെ ഇങ്ങനെ സൂക്ഷിക്കാം. ഇത് വെള്ളം പുളിപ്പിക്കുന്നതിന് സഹായിക്കും
പുളിപ്പിച്ചെടുത്ത റൈസ് വാട്ടറിലേയ്ക്ക് വെളിച്ചെണ്ണ ചേർക്കാം. കുറച്ച് കറ്റാർവാഴ ജെൽ കൂടി ചേർത്ത് ഇത് നന്നായി അരച്ചെടുക്കാം
ഈ മിശ്രിതം തലമുടിയിൽ പുരട്ടി 10 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് തവണ വരെ ഈ കണ്ടീഷ്ണർ ഉപയോഗിക്കാവുന്നതാണ്. തലമുടി പോഷിപ്പിക്കുന്നതിന് ഇത് സഹായിക്കും
Photo Source: Freepik