ധാരാളം ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. തലയോട്ടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിലൂടെ കരുത്തുറ്റ തലമുടിയുടെ വളർച്ചക്ക് ഇത് സഹായിക്കുന്നു
വെളിച്ചെണ്ണയിലേയ്ക്ക് മൂന്നാ നാലോ തുള്ളി റോസ്മേരി എണ്ണ കലർത്തിയെടുക്കാം. അത് തലയോട്ടിയിൽ പുരട്ടി അഞ്ച് മുതൽ പത്തു മിനിറ്റു വരെ മൃദുവായി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്
വിറ്റാമിൻ ഇ, ബി കോംപ്ലെക്സ്, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിങ്ങനെ തലമുടിക്ക് കരുത്തും ആരോഗ്യവും പകരുന്ന ഘടകങ്ങളാണ് എള്ളിൽ അടങ്ങിയിരിക്കുന്നത്
എള്ളെണ്ണ ചെറുചൂടോടെ തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. ഒരു മണിക്കൂറിനു ശേഷൺ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. എണ്ണ മയമുള്ള തലയോട്ടി ഉള്ളവർ മാസത്തിൽ ഒരു തവണ ഇങ്ങനെ ചെയ്താൽ മതിയാകും. അല്ലാത്ത പക്ഷം ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാവുന്നതാണ്
മുഖക്കുരുവും താരനും തടയാൻ ഈ ഒരു എണ്ണ മതി