അകാല നര മുതൽ താരൻ വരെ അകറ്റാൻ ഈ ഒരു ചേരുവ മതി

ഹെയർമാസ്കായും എണ്ണ തയ്യാറാക്കിയും ഉപയോഗിക്കാവുന്ന ഒറ്റമൂലിയാണിത്

കാലങ്ങളായി മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന നെല്ലിക്കയാണിത്

വിറ്റാമിൻ സിയുടെ പ്രധാന സ്രോതസ്സാണ് നെല്ലിക്ക. അത് കൊളാജൻ്റെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്

ഫ്ലേവനോയിഡുകൾ, പോളിഫിനോളുകൾ എന്നിങ്ങനെയുള്ള ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. അത് മുടി കൊഴിച്ചിൽ തടഞ്ഞ് കരുത്തുറ്റ തലമുടി വളരുന്നതിന് സഹായിക്കുന്നു

നെല്ലിക്ക ധാരാളം കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കുന്നു. ഇത് ഹെയർ ഫോളിക്കിളുകളിലേയ്ക്ക് ആവശ്യമായ പോഷകങ്ങൾ എത്തുന്നതിന് സഹായിക്കും

താരൻ, മുടി കൊഴിച്ചിൽ, വരണ്ട തലയോട്ടി എന്നിങ്ങനെ അകാല വാർധക്യ ലക്ഷണങ്ങളെ ഇല്ലായ്മ ചെയ്യാൻ നെല്ലിക്ക ഏറെ ഫലപ്രദമാണ്

നെല്ലിക്കയുടെ​ ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ സവിശേഷത ശിരോചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കും

ചിത്രങ്ങൾ: ഫ്രീപിക്