സൂപ്പർ ഫുഡാണ് പേരയ്ക്ക; ഗുണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും

മാമ്പഴത്തിന് ലഭിക്കുന്ന അതേ പ്രാധാന്യവും ശ്രദ്ധയും പേരയ്ക്കയ്ക്കും നൽകിയാൽ ഇന്ത്യക്കാരുടെ ആരോഗ്യനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ശുഭം വത്സ്യ

തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം പേരയ്ക്കയുടെ അസാധാരണമായ ഗുണങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്

പേരയ്ക്കയിലെ വൈറ്റമിൻ സി ധമനികളിലെ രക്തയോട്ടം സുഗമമാക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു

ഇതിലെ ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു

ഉയർന്ന അളവിൽ നാരുകൾഅടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും അസിഡിറ്റി കുറയ്ക്കാനും അൾസർ പോലുള്ള പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയും

ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു

ശരീരകോശങ്ങളുടെ നാശം തടയുകയും അകാല വാർധക്യത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല Image Source: Freepik