പച്ച മാങ്ങ ഇരിപ്പുണ്ടോ? സൂപ്പർ രുചിയിൽ സംഭാരം തയ്യാറാക്കാം

കഠിനമായ ചൂടിലും കൂളായിരിക്കാൻ പച്ചമാങ്ങ കൊണ്ട് സൊയമ്പൻ സംഭാരം കുടിക്കാം

പുളിയൻ പച്ചമാങ്ങയാണ് ഈ കൂൾ ഡ്രിങ്കിന് വേണ്ട പ്രധാന ചേരുവ

പച്ചമാങ്ങ നീളത്തിൽ അരിഞ്ഞെടുക്കാം

അതിലേയ്ക്ക് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം

ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അരയ്ക്കാം

ഇത് ഓരോ ഗ്ലാസിലേയ്ക്കും അരിച്ചൊഴിക്കാം

രണ്ട് ഐസ്ക്യൂബ് ചേർത്ത് തണുപ്പോടെ കുടിച്ചു നോക്കൂ

Photo Source: Freepik