പാടുകളില്ല, ഇരുണ്ട നിറമില്ല; മുഖം മിനുക്കാൻ കടലമാവ്

നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാം

ചർമത്തിനു നല്ല തിളക്കം നൽകാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഫെയ്സ് പാക്കുണ്ട്

റോസ് വാട്ടർ, കടലമാവ്, തണുത്ത തൈര് എന്നിവ ഒരു ചെറിയ ബൗളിൽ എടുക്കുക

ഇവയെല്ലാം നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക

കണ്ണിനു താഴെയുള്ള ഭാഗം ഉൾപ്പെടെ മുഖത്ത് മാസ്ക് തുല്യമായി പുരട്ടി ഏകദേശം 10 മിനിറ്റ് വയ്ക്കുക

നന്നായി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കുക

ഈ മാസ്ക് ചർമത്തിനു തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു

Photo Source: Freepik