പ്രായം ഏതുമാകട്ടെ, ചർമ്മം തിളങ്ങാൻ പാർലറിൽ പോകേണ്ട; അടുക്കളയിലേക്ക് ചെല്ലൂ
ഏതു പ്രായത്തിലും ചർമ്മം യുവത്വം തുളുമ്പുന്നതാക്കാൻ ഈ ഫെയ്സ് പാക്ക് തയ്യാറാക്കി സൂക്ഷിക്കൂ
ഒരു ചെറിയ ബൗളിലേയ്ക്ക് കടലമാവെടുക്കാം
അതിലേയ്ക്ക് തൈര്, ഗ്ലിസറിൻ, മഞ്ഞൾപ്പൊടി, തേൻ, നാരങ്ങ നീര് എന്നിവ ചേർക്കാം
ഒരു പാനിൽ വെള്ളമെടുത്ത് തിളപ്പിക്കാം. അതിലേയ്ക്ക് ചണവിത്ത് ചേർക്കാം
വെള്ളം നന്നായി തിളച്ച് ജെല്ലി പോലെയുള്ള പരുവത്തിലാകുമ്പോൾ അടുപ്പണയ്ക്കാം. ഇത് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം
നനവില്ലാത്ത മുഖത്ത് ചണവിത്തിൻ്റെ ജെല്ലി ആദ്യം പുരട്ടാം
ശേഷം ആദ്യം തയ്യാറാക്കിയ ഫെയ്സ്പാക്ക് പുരട്ടാം. 15 മിനിറ്റ് വിശ്രമിക്കാം. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകാം
Photo Source: Freepik