പാടുകൾ മായും, കരുവാളിപ്പ് അകലും; വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് മുഖത്ത് പുരട്ടൂ

മുഖക്കുരുവും മുഖത്തെ കരിവാളിപ്പും പലരെയും അലട്ടുന്നൊരു പ്രശ്‌നമാണ്

മുഖത്തെ പാടുകളും കരിവാളിപ്പും മാറ്റി ചർമം തിളങ്ങാൻ സഹായിക്കുന്ന പാക്ക് വീട്ടിൽ തയ്യാറാക്കാം

ആദ്യം ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക

ഇതിലേക്ക് തേൻ, തൈര്, ഓട്‌സ് എന്നിവ ചേർത്ത് യോജിപ്പിക്കുക

കണ്ണിന് ചുറ്റിലും ചുണ്ടിലും ഒഴികെ മുഖത്ത് മുഴുവൻ ഈ പാക്ക് പുരട്ടുക

15 മുതൽ 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്

മുഖം കഴുകാനായി ഇളം ചൂടുവെള്ളം ഉപയോഗിക്കുക

Photo Source: Freepik