അടുക്കളയിൽ ഈ ചേരുവ ഇരിപ്പുണ്ടോ? ചർമ്മം ഇനി എന്നും തിളങ്ങും
ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ശുദ്ധമായ നെയ്യ് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു
തിളങ്ങുന്ന ചർമ്മം നൽകുന്ന ഒരു കാര്യം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താമെങ്കിൽ അത് നെയ്യ് മാത്രമാണ്
ഇവയിലെ വിറ്റാമിനുകൾ എ, ഡി, ഇ എന്നിവ കോശങ്ങൾ നന്നാക്കുന്നതിനും ചർമ്മത്തിന് തിളക്കവും ഈർപ്പവും നൽകുന്നതിനും സഹായിക്കുന്നു
നെയ്യിലെ ആന്റിഓക്‌സിഡന്റുകൾ വാർദ്ധക്യം വൈകിപ്പിക്കാനും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു
ചുണ്ടുകൾക്ക് പ്രകൃതിദത്തമായ ലിപ് ബാം എന്ന നിലയിലും വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയിൽ പുരട്ടുന്നതിനും നെയ്യ് മികച്ചതാണ്
മഞ്ഞൾ അല്ലെങ്കിൽ തേനിൽ നെയ്യ് കലർത്തി ഫെയ്സ് മാസ്ക്കായി ഉപയോഗിക്കാം. എന്നാൽ, ഉപയോഗിക്കുന്നതിന് മുമ്പ് അലർജിയുണ്ടോയെന്ന് പരിശോധിക്കണം
എണ്ണമയമുള്ള, മുഖക്കുരു സാധ്യതയുള്ള, അല്ലെങ്കിൽ സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾ മുഖത്ത് നേരിട്ട് നെയ്യ് പുരട്ടുന്നത് ഒഴിവാക്കണം
Photo Source: Freepik