മുടി നരച്ചാൽ പേടിക്കേണ്ട, വെളുത്തുള്ളി ചതച്ചെടുക്കൂ

അകാല നര അകറ്റാൻ പായ്ക്കറ്റ് ഡൈ ഉപയോഗിക്കുന്നവർ വെളുത്തുള്ളിയെ മറക്കരുത്

അതുപയോഗിച്ച് വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഹെയർ ഡൈ തയ്യാറാക്കാം

നാല് അല്ലി വെളുത്തുള്ളി ചതച്ചെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് ഒലിവ് എണ്ണ ഒഴിക്കാം

ഒരു രാത്രി മുഴുവൻ അടച്ചു സൂക്ഷിക്കാം. വെളുത്തുള്ളിയിലെ പോഷകങ്ങൾ എണ്ണയിലേയ്ക്ക് ചേരാൻ ഇത് സഹായിക്കും

പിറ്റേ ദിവസം എണ്ണ അരിച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും ഒരു ടേബിൾസ്പൂൺ നെല്ലിക്കപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം

എണ്ണ മയം ഇല്ലാത്ത മുടിയിഴകളിലുടെ ശിരോചർമ്മത്തിലും ഈ മിശ്രിതം പുരട്ടാം

രണ്ട് മുതൽ മൂന്ന് മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കാൻ പാടില്ല

Photo Source: Freepik