പഴങ്ങൾ അമിതമായി കഴിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഈ ആരോഗ്യ അപകടങ്ങൾ
ആരോഗ്യ ഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ അമിതമായി പലരും കഴിക്കാറുണ്ട്
എന്തും അമിതമായാൽ ശരീരത്തിന് ദോഷകരമാണ്. പഴങ്ങളുടെ കാര്യത്തിലും അവ വ്യത്യസ്തമല്ല
പഴങ്ങളിൽ കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. അമിതമായി കഴിക്കുമ്പോൾ, പ്രമേഹമോ ഇൻസുലിൻ റെസിസ്റ്റൻസോ ഉള്ള വ്യക്തികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ സാധ്യതയുണ്ട്
പഴങ്ങൾ ആരോഗ്യകരമാണെങ്കിലും അവയിൽ കാലറി അടങ്ങിയിട്ടുണ്ട്. പഴങ്ങൾ അമിതമായി കഴിക്കുന്നത് കാലറി വർധനവിന് കാരണമാകും. ഇത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്
പഴങ്ങളിൽ ഉയർന്ന അളവിൽ നാരുകളും ഫ്രക്ടോസും അടങ്ങിയിരിക്കുന്നതിനാൽ, വയറിളക്കം, ഗ്യാസ് എന്നിവ ഉണ്ടാകാം
സാധാരണയായി പ്രതിദിനം 2-4 തവണ പഴങ്ങൾ കഴിക്കാൻ ശുപാർശ ചെയ്യുന്നു
എന്നിരുന്നാലും, വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് ഇവയിൽ വ്യത്യാസം വരുത്തണം