തനി ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ്, വീട്ടിലുള്ള ചേരുവകൾ മതി
ഒരു പാനിൽ എണ്ണ ചൂടാക്കാം. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് വഴറ്റാം
തുടർന്ന് കാരറ്റ്, ബീൻസ്, ക്യാപ്സിക്കം എന്നിവ ചേർത്ത് ഉയർന്ന തീയിൽ രണ്ട് മിനിറ്റ് വഴറ്റാം
പച്ചക്കറികൾ അമിതമായി വെന്തുപോകാതെ ശ്രദ്ധിക്കണം
ഇതിലേക്ക് സോയ സോസ്, ചില്ലി സോസ്, വിനാഗിരി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം
ശേഷം വേവിച്ചു വെച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർക്കാം
ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് അരി ഉടഞ്ഞുപോകാതെ നന്നായി ഇളക്കി യോജിപ്പിക്കാം
അവസാനമായി സ്പ്രിങ് ഒനിയൻ വിതറി തീ അണയ്ക്കാം. ഈ ഫ്രൈഡ് റൈസ് ഇനി ചൂടോടെ കഴിക്കാം
Image Source: Freepik