ഉഴുന്നു വട മാറ്റിപ്പിടിക്കാം, മധുര വട വീട്ടിൽ തയ്യാറാക്കൂ

പഴുത്ത നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന അടിപൊളി പലഹാരമാണിത്

നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം പുഴുങ്ങിയെടുക്കാം

ചൂടാറിയതിനു ശേഷം അത് ഉടച്ച് വയ്ക്കാം

അര കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് ശർക്കര പൊടിച്ചത്, ഒരു ടീസ്പൂൺ ഏലയ്ക്ക പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, അര കപ്പ് ഗോതമ്പ് പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

കൈയ്യിൽ അൽപ്പം എണ്ണ പുരട്ടി തയ്യാറാക്കിയ ഈ മാവ് ചെറിയ ഉരുളകളാക്കി നടുവിൽ ചെറിയ ദ്വാരം ഇട്ട് മാറ്റി വയ്ക്കാം

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം

അതിലേയക്ക് മാറ്റി വച്ചിരിക്കുന്ന ഉരുളകൾ ചേർത്ത് വറുത്തെടുക്കുക. ചൂട് കട്ടൻ ചായക്കൊപ്പം കഴിച്ചു നോക്കൂ

Photo Source: Freepik