പാദങ്ങൾ സോഫ്റ്റും സുന്ദരവുമാക്കാം, വീട്ടിലുണ്ട് നുറുങ്ങുവഴികൾ

ചർമ്മത്തിനുപയോഗിക്കുന്നതു പോലെ തന്നെ പാദങ്ങൾക്കായും മാസ്ക്കുകൾ ഉണ്ട്

കടലമാവ്, മഞ്ഞൾപ്പൊടി, പാൽ, റോസ് വാട്ടർ എന്നീ ചേരുവകളാണ് മാസ്ക്ക് തയ്യാറാക്കാൻ വേണ്ടത്

ഒരു ടീസ്പൂൺ​ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, നാലോ അഞ്ചോ തുള്ളി പാലും, റോസ് വാട്ടറും ചേർത്തിളക്കാം

വൃത്തിയാക്കിയ പാദങ്ങളിലേയ്ക്ക് അത് പുരട്ടുക. 25 മിനിറ്റ് വിശ്രമിക്കാം

ശേഷം ചെറിയ ചൂടു വെള്ളത്തിൽ കഴുകി കളയാം. സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ച്യുറൈസർ പുരട്ടാം

ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മഞ്ഞളിൽ അടിങ്ങിയിട്ടുണ്ട്. ഇത് പാടുകൾ അകറ്റാൻ സഹായിക്കുന്നു

കടലമാവ് ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. അത് മൃതകോശങ്ങളെ നശിപ്പിക്കുന്നു

Photo Source: Freepik