ഭംഗിയുള്ള പല്ലുകൾ നേടാൻ ഇവ ഒഴിവാക്കൂ

ബ്ലാക്ക് കോഫി

അവ സ്ഥിരമായി കുടിക്കുന്നത് പല്ലിൻ്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നതിന് കാരണമാകും

ചായ

ചായ മാത്രമല്ല കാപ്പിയും പല്ലിൽ കറകൾ ഉണ്ടാക്കുന്നതിന് കാരണമാകും

റെഡ് വൈൻ

വൈനിലെ ആസിഡുകൾ പല്ലുകളുടെ നിറം മങ്ങിയതാക്കുന്നു

കാർബണേറ്റഡ് പാനീയങ്ങൾ

കോള പോലെയുള്ളവ അമിതമായി കുടിക്കുന്നതിലൂടെ പല്ലിൽ അതിൻ്റെ നിറം പറ്റിപ്പിടിച്ചിരിക്കാൻ സാധ്യതയുണ്ട്

പുകയില

പുകയില ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ തന്നെ പല്ലുകൾക്കും. പുകവലിക്കുന്നതും, പുകയില ചവയ്ക്കുന്നതും പല്ലുകളിൽ നിറവ്യത്യാസം ഉണ്ടാക്കുന്നു

സോയ സോസ്

സോയ സോസിലും കറകളായി മാറുന്ന ഘടകങ്ങൾ ഉണ്ട്. അവ അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കാം

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം

പോഷകസമ്പന്നമായ സമീകൃത ആഹാരം ശീലമാക്കാം. ഇത് പല്ലുകൾക്കു മാത്രമല്ല ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഏറെ ഗുണകരമാണ്