രക്തസമ്മർദ്ദം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വാഴപ്പഴം

ഇതിൽ പൊട്ടാസ്യം കൂടുതിലാണ്. വൃക്കകളിൽ സോഡിയം അമിതമായി അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ സഹായിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും

ഡാർക്ക് ചോക്ലേറ്റ്

ഇതിൽ മഗ്നീഷ്യം, ഫ്ലേവനോൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നൈട്രസ് ഓക്സൈഡിൻ്റെ ഉത്പാദനം വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കുന്നു

ബീറ്റ്റൂട്ട്

ധാരാളം ജൈവ നൈട്രേറ്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തസമ്മർദ്ദ നില മെച്ചപ്പെട്ടേക്കും

മാതളനാരങ്ങ

ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈമിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ ഇത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഇഞ്ചി

ഇതിന് ഒരു നാച്യുറൽ കാൽസ്യം ചാനൽ ബ്ലോക്കറായി പ്രവർത്തിക്കാൻ കഴിയും, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു മാർഗമാക്കി മാറ്റുന്നു

ഇക്കാര്യം മറക്കരുത്

ഇവയൊന്നും വ്യായാമം, മരുന്നുകൾ എന്നിവയ്ക്കു പകരമാകുന്നില്ല. സമീകൃതാഹാരത്തിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തെ സ്വാഭാവികമായും പിന്തുണയ്ക്കും | ചിത്രങ്ങൾ: ഫ്രീപിക്

ആരോഗ്യകരമായ ഏതൊരു സംശയങ്ങൾക്കും നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശം തേടുക | ചിത്രങ്ങൾ: ഫ്രീപിക്