മീൻ ഏതായാലും പൊളി രുചിയാക്കാം, ഈ ഐറ്റം കൂടി ചേർത്ത് വറുക്കൂ

ചോറിനൊപ്പം മീൻ പൊരിച്ചത് കൂടിയുണ്ടെങ്കിൽ ഊണ് കുശാലാക്കാം

സാധാരണ മീൻ വറുക്കുന്ന രീതി ഒന്നു മാറ്റിപ്പിടിച്ചാലോ?

ഇനി മീൻ വറുക്കാനുള്ള മസാല തയ്യാറാക്കുമ്പോൾ കുറച്ച് കാന്താരി കൂടി ചേർക്കാം

ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിയും കല്ലുപ്പും കറിവേപ്പിലയും മല്ലിയിലയും നാരങ്ങാനീരും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം

ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കണം

മീനിന് പുറത്ത് ആദ്യം കുറച്ച് നാരങ്ങാനീര് തേച്ചതിന് ശേഷം ഈ മസാലകൂട്ട് പുരട്ടാം

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മീൻ പൊരിച്ചെടുക്കാം