ബ്ലഡ് ഷുഗർ നിയന്ത്രിക്കണോ? ഉലുവ കുതിര്‍ത്ത വെള്ളം കുടിച്ചോളൂ
നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ ഉലുവയിൽ അടങ്ങിയിട്ടുണ്ട്
ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും
പ്രമേഹരോഗികള്‍ക്ക് ഉലുവ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും
മലബന്ധം, പൊണ്ണത്തടി, ആർത്തവ ക്രമക്കേടുകൾ, ശരീരതാപം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാണ് ഉലുവ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു
എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കാനും ചൂട് കുറയ്ക്കാനും സഹായിക്കും
ഉലുവ വെള്ളം അമിതമായ വിയർപ്പ്, നിർജലീകരണം, മഞ്ഞപ്പിത്തം, ശരീരതാപം മൂലമുണ്ടാകുന്ന നിർജലീകരണം എന്നിവ തടയുകയും ചെയ്യും
Photo Source: Freepik