കൊഴിച്ചിൽ മാറി മുടി വളരും, ഉലുവയും കഞ്ഞിവെള്ളവും ഈ രീതിയിൽ ഉപയോഗിക്കൂ
ഏറെക്കാലമായി നിരവധി ചർമ്മ തലമുടി പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗത്തിലിരിക്കുന്ന ഒന്നാണ് ഉലുവ
വിപണിയിൽ ലഭ്യമാകുന്ന ഹെയർമാസ്ക്കുകളും മറ്റും പരീക്ഷിക്കുന്നതിനു പകരമായി ഉലുവ കൊണ്ട് വീട്ടിൽ തന്നെ ഒരു മാസ്ക് തയ്യാറാക്കി നോക്കൂ
ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിലേയ്ക്ക് ഉലുവ ചേർത്ത് കുതിർക്കാൻ വയ്ക്കാം
ഒരു രാത്രി ഉലുവ ഇങ്ങനെ കുതിർക്കാം. പിറ്റേ ദിവസം രാവിലെ അതിലേയ്ക്ക് ചുവന്നുള്ളി ചേർത്ത് അരയ്ക്കാം
ഒരു കോട്ടൺ തുണിയിലേയ്ക്ക് ഇതെടുത്ത് പിഴിഞ്ഞ് നീര് പ്രത്യേകം എടുക്കാം
വെളിച്ചെണ്ണ ചെറുചൂടോടെ എണ്ണ പുരട്ടാം. 15 മിനിറ്റിനു ശേഷം പിഴിഞ്ഞെടുത്ത മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും പുരട്ടാം
20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിലോ, വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചോ കഴുകി കളയാം
Photo Source: Freepik