വേദന അറിയില്ല, മുഖത്തെ രോമം കളയാനുള്ള പൊടിക്കൈ വീട്ടിലുണ്ട്
വേദനയും പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പം അതിന് പരിഹാരം കാണാൻ പ്രകൃതിദത്ത വഴികൾ നോക്കൂ
മൂന്ന് ടീസ്പൂൺ കടലമാവിലേയ്ക്ക് രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടിയും രണ്ട് നുള്ള് ചന്ദനപ്പൊടിയും ചേർക്കാം
പകുതി നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് അമിതമായി രോമം ഉള്ളിടത്ത് പുരട്ടാം
20 മിനിറ്റിനു ശേഷം മുഖം കഴുകാം. ഒരു മാസം തുടർച്ചയായി ഇത് ചെയ്തു നോക്കൂ
ഒരു സ്പൂൺ പഞ്ചസാരയിലേയ്ക്ക് പകുതി നാരങ്ങയുടെ നീര് ചേർത്തിളക്ക യോജിപ്പിക്കാം
ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകി തുടയ്ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം
തണുത്ത വെള്ളത്തിൽ കഴുകാം. 6 ആഴ്ച തുടർച്ചയായി ഇത് ചെയ്തു നോക്കൂ
Image Source: Freepik